കടമേരി:(vatakara.truevisionnews.com) റഹ്മാനിയ വുമൺസ് കാമ്പസിൽ റബീഅ് കാമ്പയിന് തുടക്കം. റാളിയ ശരീഅത്ത് കോളേജും അറബിക് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന "റഹ്മതുൻ ലിൽ ആലമീൻ" റബീഅ് കാമ്പയിൻ ഡയറക്‌ടർ ഡോ. കെ.എം. അബ്ദുൽ ലത്തിഫ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 20 വരെയാണ് കാമ്പയിൻ നടക്കുന്നത്.
കാമ്പയിനിൽ ഇലൽ ഹബീബ് തിരു സന്നിധിയിലേക്ക് ഒരു കോടി സ്വലാത്ത്, മജ്ലിസേ ദിൽ ഇഷ്‌ക് മജിസ്, ഇഷ്ഖേ മദീന വീട്ടകം മൗലിദ്, റബീഅ് പോസ്റ്റർ കാമ്പയിൻ, സുന്നത്തുന്നബി ഓൺലൈൻ ക്ലാസ്സ്, നബിവാണി കലിഗ്രാഫി മാസിക, നബിയെ അറിയുക ഓൺലൈൻ ക്വിസ്, തിരു ചരിതം ഡിജിറ്റൽ മാസിക എന്നീ പരിപാടികളാണ് നടക്കുന്നത്.




റാളിയ ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ കാമ്പയിൻ വിശദീകരിച്ചു. വകുപ്പ് മേധാവികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫസീഹ് അഹമ്മദ് അശ്അരി സ്വാഗതവും ബാസിത് അശ്അരി നന്ദിയും പറഞ്ഞു.
Rahmatun lil Alameen Rabia campaign begins at Rahmania Women's Campus