അഴിയൂർ: (vatakara.truevisionnews.com) വനിതാ സഹകരണ സംഘത്തിന്റെ കുഞ്ഞിപ്പള്ളിയിലെ മെയിൻ ബ്രാഞ്ചും നവീകരിച്ച ഹെഡ് ഓഫീസും ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫീസ് ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ ഷീജയും നിർവഹിച്ചു. ആദ്യ നിക്ഷേപം വടകര അസിസ്റ്റന്റ് രജിസ്ട്രാർ ഷിജു ഏറ്റുവാങ്ങി.
ധനസഹായ വിതരണം പി ശ്രീധരൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ബിന്ദു ജയ്‌സൺ അധ്യക്ഷയായി. വാർഡ് മെമ്പർ സി എം സജീവൻ, എം പി ബാബു, ബാ ബുരാജ്, അൻവർ ഹാജി, പി എം അശോകൻ, എ ടി ശ്രീധരൻ, സുരേന്ദ്രൻ, കെ പി പ്രമോദ് മുബാസ് കല്ലേരി, ഭാസ്കരൻ, എൻ ടി ഷാജി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഒ കെ ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് ഷൈജ നന്ദിയും പറഞ്ഞു
Azhiyur Womens Association inaugurated the main branch and renovated head office