Aug 25, 2025 03:49 PM

വടകര: (vatakara.truevisionnews.com) പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം പി യുടെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് വടകരയിലെ എം.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എ ഐ വൈ എഫ്.

പൊലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേടുകൾ മറി കടക്കാനുള്ള ശ്രമം പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുതള്ളിനും കാരണമായി. ജില്ലാ പ്രസിഡൻ്റ് അഡ്വ : എ.ടി റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത് പ്രതിഷേധ മാർച്ച് ഉദ്ഘടാനം ചെയ്തു.

രാഹുൽ മാങ്കൂട്ടം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും എം.എൽ എ സ്ഥാനം രാജിവെക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സി പി ഐ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, സി കെ ബിജിത്താൽ, ധനേഷ് കാരയാട്, ശ്രീജിത്ത് പിപി, റിജേഷ് കുമാർ, ജിജോയ് അവള, കെ സുജിത്,വൈശാഖ് കല്ലാച്ചി എന്നിവർ സംസാരിച്ചു.





AIYF marches to Vadakara MP office demanding Rahul Mamkoottam resignation

Next TV

Top Stories










News Roundup






//Truevisionall