വടകര : ( vatakara.truevisionnews.com) തോടന്നൂർ കുറുന്തോടിയില്‍ അജ്ഞാത ജീവിയെ കണ്ടതായി പ്രദേശവാസി. കഴിഞ്ഞ ദിവസം അര്‍ധരാത്രി കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന കുളങ്ങരത്ത് മീത്തല്‍ മുരളിയാണ് അജ്ഞാത ജീവിയെ കണ്ടത്. സമീപത്തെ വീട്ടിലെ ക്യാമറ പരിശോധിച്ചപ്പോള്‍ രാത്രി 11.50 ന് ഇതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. സമീപത്തെ വീട്ടിലെ വരാന്തയിലും വലിയ കാല്‍ പാദത്തിന്റെ അടയാളവും കണ്ടിരുന്നു. സാമാന്യം നല്ല ഉയരവും നീളവുമുള്ള ജീവിയാണ്.
Local resident says he saw an unknown creature in Kurunthodi, Thodannoor