വടകര: ( vatakara.truevisionnews.com) മണിയൂർ ഗ്രാമപഞ്ചായത്ത് 85 ലക്ഷം രൂപ ചെലവിൽ കുന്നത്ത്കരയിൽ വാങ്ങിയ 1.5 ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാരിൻ്റെ കായിക വകുപ്പ് നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തിയ 50 ലക്ഷം രൂപയും കുറ്റ്യാടി എം എൽ എ കെ .പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റരുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷവും ഉൾപ്പെടെ ഒരു കോടി രൂപക്കുള്ള ഒന്നാം ഘട്ട പ്രവർത്തിയുടെ ഉദ്ഘാടനം കുന്നത്ത് കര എഫ് എച്ച്സിക്ക് സമീപം കുറ്റ്യാടി എം.എൽ എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
ഒന്നാം ഘട്ടത്തിൽ 60 x 40 മീറ്റർ ഫുട്ബോൾ മഡ് കോർട്ട്, 6X 13 മീറ്റർ വലുപ്പമുള്ള 2 ബാറ്റ്മിൻ്റകോർട്ടുകൾ, 9 X 18 മീ വലുപ്പമുള്ള 2 വോളിബോൾ കോർട്ടുകൾ, എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് 'ചടങ്ങിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു, സ്പോർട്ട് സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് അഷറഫ് പി എം റിപ്പോർട്ട് അവതരിപ്പിച്ചു.
എം ശ്രീലത, കെ ചിത്ര ,കെ.വി സത്യൻ, എം കെ ഹമീദ് മാസ്റ്റർ, കെ.അബ്ദുൾ റസാഖ്, ടി രാജൻ മാസ്റ്റർ, സി വിനോദൻ, റിജീഷ് പി.കെ, പി.എം ശങ്കരൻ മാസ്റ്റർ, വി.പി ബാലൻ, ഇ.വി അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു പഞ്ചായത്ത് വൈ പ്രസിഡൻ്റ് എം ജയപ്രഭ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി അൻസാർ കെ നന്ദിയും പറഞ്ഞു
'One Panchayat, One Playground' project; Work on Maniyur Grama Panchayat Stadium inaugurated