വടകര: (vatakara.truevisionnews.com) ദീർഘകാലം വടകര എം.എൽ.എയും നിയമ മന്ത്രിയും സോഷ്യലിസ്റ്റ് പാർട്ടികളുടെ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കെ. ചന്ദ്രശേഖരന്റെ 19-ാം ചരമവാർഷികത്തിൽ അനുസ്മരണം നടത്തി. ആർ.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. യുവ പ്രഭാഷകൻ കെ. റൂസി "അഗസ്ത് വിപ്ലവവും സോഷ്യലിസ്റ്റുകളും" എന്ന വിഷയത്തിൽ അധികരിച്ച് സ്മാരക പ്രഭാഷണം നടത്തി. രാഷ്ട്രിയ ജനതാ ദൾ വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.രാജൻ, പി.പ്രദീപ് കുമാർ, സി.കുമാരൻ, പി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ.പി.മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ആർ.ജെ.ഡി. വടകര മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി രഞ്ഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.
RJD organizes K. Chandrasekharan memorial in Vadakara