വടകര:(vatakara.truevisionnews.com) ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരുടെ മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കാനും വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്നാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
'സ്റ്റാന്റ് അപ് റൈസ് അപ്' എന്ന പേരിൽ നടത്തിയ പരിപാടി പിടിഎ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം മേധാവി പ്രസീത രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് കോർഡിനേറ്റർ ശരണ്യസുകേഷ് ആമുഖ പ്രസംഗം നടത്തി. ചൈൽഡ് റൈറ്റ് ആക്ടിവിസ്റ്റ് സിബി ജോസ് ബോധവൽക്കരണ ക്ലാസെടുത്തു. മാനേജ്‌മെന്റ് പ്രതിനിധി രമ്യ സ്വരൂപ്, വൈഗ.കെ എന്നിവർ സംസാരിച്ചു. ഹെഡ് ഗേൾ ഹൃദ്യ.എച്ച് സ്വാഗതവും ദേവദത്ത് ബിജു നന്ദിയും പറഞ്ഞു.
Stand Up Rise Up Awareness class organized for children in vatakara