ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള വെള്ളക്കെട്ടിനു പരിഹാരം കാണാൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഇടപെടൽ. വെള്ളക്കെട്ട് പരിഹാരിക്കാൻ പൊതുമരാമത്ത് വകുപ്പ് 17 ലക്ഷം രൂപ അനുവദിച്ചു. റോഡുകളുടെ ഭാഗമായ ഡ്രെയിനേജുകളുടെയും കൾവേർട്ടുകളുടെയും പ്രശ്‌നങ്ങൾ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അനുമതിയായത്.
തിരുവള്ളൂർ ആയഞ്ചേരി റോഡിൽ മാങ്ങാട് എന്ന ഭാഗത്ത് ഡ്രയിനേജ് നിർമിക്കുന്നതിന് 10 ലക്ഷം രൂപയും ആയഞ്ചേരി കമ്പനി പീടിക കടമേരി തണ്ണീർപന്തൽ റോഡിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തായി ഡ്രെയിനേജ് നിർമ്മാണത്തിന് 17 ലക്ഷവും നങ്ങിലണ്ടി മുക്ക് വളയന്നൂർ റോഡിൽ തകരാറിലായ കൾവേർട്ട് പുനരുദ്ധരിക്കുന്നതിന് 20 ലക്ഷവും വട്ടോളി -പാതിരിപ്പറ്റ റോഡിൽ മലയിൽ പീടിക ഭാഗത്തു 300 മീറ്റർ ദൂരത്തിലായി തകരാറിലായ കൾവേർട്ട് പുനരുദ്ധരിക്കുന്നതിന് 10 ലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.



കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി പിഡബ്ല്യുഡി തുക അനുവദിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു.
PWD allocates Rs 17 lakh to resolve waterlogging in Ayanchery