Featured

'തദ്ദേശീയം 2025'; യു ഡി എഫ് -ആർ എം പി പ്രവർത്തക സംഗമം 26 ന്

News |
Aug 13, 2025 10:25 PM

വടകര: (vatakara.truevisionnews.com)തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് -ആർ എം പി പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് 26 ന് പ്രവർത്തക സംഗമം തദ്ദേശീയം 2025 നടത്താൻ ജനകിയ മുന്നണി വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. വടകര ശാദി മഹൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സി പി എം, ബി ജെപി വോട്ട് കൊള്ളക്കെതിരെ 29ന് മുൻസിപ്പൽ , പഞ്ചായ ത്ത് കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണറാലി നടത്താനും തീരുമാനിച്ചു.

ചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജിത്ത് , എൻ വേണു , എൻ പി അബ്ദുള്ള ഹാജി, സതീശൻ കുരിയാടി, വി കെ അസീസ്, പ്രദീപ് ചോമ്പാല , കുളങ്ങര .ച ന്ദ്രൻ , വി കെ പ്രേമൻ, എൻ രാജരാജൻ , എം ഫൈസൽ, യു എ റഹീം, അഡ്വ പി ടി കെ നജ്മൽ , വി കെ ഹരിദാസ് , ചന്ദ്രൻ പാറക്കൽ, ടി സി രാമച ന്ദ്രൻ, പി എസ് രഞ്ജിത്ത്, പി പി ഇസ്മായിൽ സി കെ വിശ്വൻ,. വി പി പ്രകാശൻ , അരവിന്ദൻ മാടാക്കര , കെ അൻവർ ഹാജി എന്നിവർ സംസാരിച്ചു.

UDFRMP workers' meeting on 26th

Next TV

Top Stories










News Roundup






//Truevisionall