വടകര:(vatakara.truevisionnews.com) എംയുഎം വിഎച്ച്എസ് സ്‌കൂളിൽ ജീവന്റെ തുടിപ്പുമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എന്‍എസ്എസ്. ബ്ലഡ് ഡോണേഴ്സ് കേരള, എംവിആർ കാൻസർ സെന്റർ എന്നിവയുമായി സഹകരിച്ചാണ് നാഷണൽ സർവീസ് സ്കീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂളിൽ പ്രത്യേകം തയാറാക്കിയ ബ്ലീഡിംഗ് ഹാളിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു.
എയ്‌ഞ്ചൽസ് വടകര എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി.രാജൻ ഉദ്ഘാടനം ചെയ്തു. എംഐ സഭാ മാനേജർ എൻ.പി.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഐ സഭ സെക്രട്ടറി വി.ഫൈസൽ, പി ടി എ പ്രസിഡന്റ് യൂനുസ് കെ ടി, മുഹമ്മദ് ഷനൂദ്, ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധികളായ ഹസൻ, അജീഷ് എന്നിവർ ആശംസകൾ നേർന്നു.



പ്രിൻസിപ്പൾ പി.മുഹമ്മദ് ഹിർഷാദ് സ്വാഗതവും പ്രോഗ്രാം ഓഫിസർ മുഹമ്മദ് ഷംസീർ നന്ദിയും പറഞ്ഞു. ക്യാമ്പിന് ടി.പി റഹീം, ഹാറൂൺ റഷീദ്, ബിജിന, ഹാജറ, ഷജില, എംവിആർ കാൻസർ സെന്റർ മെഡിക്കൽ അംഗങ്ങൾ, നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
NSS organizes blood donation camp at MUM VHS School