വടകര:(vatakara.truevisionnews.com) വടകര നഗരം ഇനി ക്യാമറക്കണ്ണിൽ. വടകര നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ച 20 സിസിടിവി ക്യാമറകൾ പ്രവർത്തനമാരംഭിച്ചു. വടകര നഗരത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനും മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുന്നതിനുമായാണ് സിസിടിവികൾ സ്ഥാപിച്ചത്. വടകര നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ച 20 സിസിടിവി ക്യാമറകൾ പ്രവർത്തനമാരംഭിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇനി മുതൽ 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും.
45 ലക്ഷം രൂപ ചെലവഴിച്ചാണ് വാർഷിക പദ്ധതിയുടെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കിയത്. നഗരസഭാ കാര്യാലയത്തിന് സമീപം നടന്ന ചടങ്ങിൽ എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ പി.ടി. പ്രസാദ് ക്യാമറകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു.



വൈസ് ചെയർമാൻ പി.കെ. സതീശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാജിത പതേരി, എ.പി. പ്രജിത, എം. ബിജു, കൗൺസിൽ പാർട്ടി ലീഡർമാരായ എൻ.കെ. പ്രഭാകരൻ, കെ.കെ. വനജ, ക്ലീൻ സിറ്റി മാനേജർ സി.വി. രമേശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ 2025-26 സാമ്പത്തിക വർഷത്തിൽ 15 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കാൻ നഗരസഭ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
20 CCTV cameras installed under the leadership of Vadakara Municipality