കടമേരി:(vatakara.truevisionnews.com) രാജ്യത്തിൻ്റെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റഹ്മാനിയ അറബിക് കോളേജിൽ "മാർച്ച് റ്റു ദി ഗ്ലോറി" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാറും ചുമർ പത്രിക പ്രദർശനവും ശ്രദ്ധേയമായി. പ്രിലിമിനറി സെക്കൻ്റ് ഇയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സെമിനാറും ചുമർ പത്രിക പ്രദർശനവും സംഘടിപ്പിച്ചത്.
ഹനീഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്‌ദുസ്സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫസീഹ് അഹമ്മദ് അശ്അരി, സിദ്ദീഖ് റഹ്മാനി, അബ്‌ദുല്ല മാസ്റ്റർ, സാലിം ഹസനി, റാഷിഖ് ദാരിമി ആശംസകൾ നേർന്നു. മിസ്‌രിയ റാളിയ, ഹിബ റാളിയ സെമിനാറിൽ ഗസ്റ്റ് ടോക്ക് നടത്തി. സഹല സ്വാഗതവും റിദ ഫാത്തിമ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കായി പ്രസംഗം, ന്യൂസ് റീഡിംഗ്, ദേശഭക്തിഗാനാലാപനം എന്നിവയും സംഘടിപ്പിച്ചു.
Independence Day seminar and wall poster exhibition at Rahmania Arabic College were notable