വടകര:(vatakara.truevisionnews.com) ഇന്ത്യ മഹാരാജ്യത്തിന്റെ എഴുപത്തി ഒൻപതാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്ററും മലബാർഗോൾഡും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ചടങ്ങിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ അസിസ്റ്റൻറ് ജനറൽ മാനേജർ അഷ്റഫ് കെ. വൈ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഷോറൂം ഹെഡ് അഷ്മിർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
ഫാമിലി വെഡ്ഡിംഗ് സെന്ററിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ റിട്ടേർഡ് ജവാനും ആർമി വോളിബോൾ താരവും കേരള വോളിബോൾ താരവും ആയ ജവാൻ അജേഷിനെ ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ് സാർ ആദരിച്ചു.ഫാമിലി വെഡ്ഡിംഗ് സെന്റർ അസിസ്റ്റന്റ് ജനറൽ മാനേജർ അഷറഫ് കെ. വൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സ് ഗ്രൂപ്പ് ചെയർമാനും ജവാനും ആയ ബാലകൃഷ്ണൻ, ഫാമിലി വെഡ്ഡിംഗ് സെന്റർ ജനറൽ മാനേജർ സൈബത്ത് കെ വൈ എന്നിവർ ആശംസ അറിയിച്ചു.



ഫാമിലി വെഡ്ഡിംഗ് സെന്റർ ലഹരിക്കെതിരായി നടത്തിയ ഫാമിലി പ്രീമിയർ ലീഗ് സീസൺ 6 ലെ വിജയികളെ പ്രവചിച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. സ്വതന്ത്ര ദിന ക്വിസ് മത്സരം നടത്തി. മാനേജർമാരായ സഫാദ്,അഫ്സൽ ടി, ഷബീർ, അഫ്സലുദ്ദീൻ, മറ്റ് ഫാമിലി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എച്ച് ആർ ഇ ഗോപിക നന്ദി അറിയിച്ചു.
Family Wedding Center in full swing of Independence Day celebrations