Aug 15, 2025 04:07 PM

വടകര: (vatakara.truevisionnews.com) മണിയൂർ ഗ്രാമപഞ്ചായത്തിൽ കായികപ്രേമികൾക്കായി പൊതു കളിക്കളം ഒരുങ്ങുന്നു. ഗ്രൗണ്ടിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം നാളെ 11 മണിക്ക് കായിക മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കും.

മണിയൂർ ഗ്രാമപഞ്ചായത്ത് കായിക വകുപ്പ് ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് കുന്നത്ത് കര കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് കളിക്കളം ഒരുങ്ങുന്നത്. പഞ്ചായത്ത് കമ്മിറ്റി 85 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ 1.5 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയ നിർമാണം. ഒന്നാം ഘട്ട നിർമാണ പ്രവൃത്തിയിൽ സെവൻസ് ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഷട്ടിൽ കോർട്ടുകൾ എന്നിവ നിർമിക്കും. രണ്ടാം ഘട്ടത്തിൽ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിന്റെ തുടർപ്രവർത്തനങ്ങൾ പൂർത്തിയാക്കും.

മികച്ച കായിക പ്രതിഭകളെ സൃഷ്ടിക്കുന്നതിനു വേണ്ടി റൈസിംഗ് മണിയൂർ എന്ന നൂതന പദ്ധതികളുൾപ്പെടെ പഞ്ചായത്ത് നടപ്പിലാക്കി.സംസ്ഥാന സർക്കാരിന്റെ കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തിയ 50 ലക്ഷം രൂപയും കുറ്റ്യാടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ഉൾപ്പടെ ഒരു കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തിയാണ് ആരംഭിക്കുന്നത്. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് എം.ജയപ്രഭ തുടങ്ങിയവർ പങ്കെടുത്തു.




Public playground being prepared in Maniyoor, work to be inaugurated tomorrow

Next TV

Top Stories










News Roundup






Entertainment News





//Truevisionall