ആയഞ്ചേരി : ( vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ രണ്ട് അങ്കണവാടികളിലും സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തി. കീരിയങ്ങാടി, ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലെ അങ്കണവാടിയിൽ വാർഡ് മെമ്പർ ടി.കെ. ഹാരിസ് പതാക ഉയർത്തി. കീരിയങ്ങാടി അങ്കണവാടിയിൽ ടീച്ചർ എം. എസ്. സുജിത അധ്യക്ഷയായി.




ഹെൽപ്പർ പി.കെ. ജയശ്രീ, മദ്രസ മാനേജിങ് കമ്മിറ്റി ജന: സെക്രട്ടറി സി. എച്ച്. അഷറഫ്, സെക്രട്ടറിമാരായ സി.കെ. അന്ത്രു മാസ്റ്റർ, പി.കെ. കുഞ്ഞബ്ദുല്ല, നിഖില പുതിയോട്ടിൽ, കുയ്യാലിൽ മഹമൂദ് ഹാജി, കെ.വി. അഹമ്മദ് മാസ്റ്റർ, പനങ്ങാട് കുഞ്ഞബ്ദുല്ല ഇർഫാൻ ചേക്കണ്ടി എന്നിവർ സംബന്ധിച്ചു.
ഹെൽത്ത് സെൻ്റർ അങ്കണവാടിയിൽ ടീച്ചർ ഗീത അധ്യക്ഷയായി. ഹെൽപ്പർ ബിന്ദു, മാത്തോട്ടത്തിൽ സൂപ്പി ഹാജി, രക്ഷിതാക്കളായ റാബിയ, എം ജൈസൽ, ജംഷീറ, രാധ, ശംല എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പായസവും മധുരപലഹാരവും വിതരണം നടത്തി. തുടർന്ന് കുരുന്നുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Anganwadis celebrate Independence Day in Ayanchery