മണിയൂർ: ( vatakara.truevisionnews.com) കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ അംഗൻവാടി കുട്ടികളുടെ കളറിംഗ് മത്സരം വർണാഭമായി. കുറുന്തോടി നോർത്ത് അംഗൻവാടിയിൽ നടന്ന വർണോത്സവത്തിൽ നിരവധി കുട്ടികൾ ഭാവനക്ക് നിറം പകർന്നു.
കുറുന്തോടി എൽപി സ്‌കൂൾ അധ്യാപിക എം.കെ.സതി വർണോത്സവം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഇനിയ സുധാകർ ഒന്നാം സ്ഥാനവും റെയിനിയർ രണ്ടാം സ്ഥാനവും നേവ ഉല്ലാസ് മൂന്നാം സ്ഥാനവും നേടി.




വിജയികൾക്ക് തുഞ്ചൻ വനിതവേദി ചെയർപേഴ്‌സൺ ഗീത ബാലൻ സമ്മാന വിതരണം നടത്തി. രാധാകൃഷ്ണൻ ഒതയോത്ത്, ഹാഷിം.എൻ.കെ. സുധാകര ബാബു കുറ്റിലാട്ട്, സുജിത.കെ.പി, ധനുഷ.വി.പി. എന്നിവർ നേതൃത്വം നൽകി.
Kurunthodi Thunchan Memorial Library Balavedi Anganwadi children's coloring competition turns colorful