അഴിയൂർ:( vatakara.truevisionnews.com) ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി ഭരണകൂടം വിഴുങ്ങി കൊണ്ടിരിക്കുകയാണെന്നും ജനാതിപത്യത്തിന്റെ അടിപ്പടവായ ഇലക്ഷൻ കമ്മീഷൻ പോലും സംശയത്തിന്റെ മുനമ്പിലാണെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് ജലീൽ സഖാഫി.
മോദി ഗവൺമെന്റ് നിലനിൽക്കുന്നത് തന്നെ വ്യാജ വോട്ടിന്റെ ബലത്തിലാണ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അതാണ് വിളമ്പരപ്പെടുത്തുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഴിയൂർ ചുങ്കത്ത് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ആസാദി സ്‌ക്വയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




അനുദിനം അന്യാധീനപ്പെട്ടു പോകുന്ന സ്വാതന്ത്ര്യവും പൗരവകാശവും വീണ്ടെടുക്കുന്നതിനായി മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ദേശീയ ഗാനത്തോട് കൂടി തുടങ്ങിയ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ചു.
വോട്ട് കള്ളന്മാർക്കെതിരെയുള്ള പ്രതിഷേധ മുദ്രാവാക്യവും, സ്വാതന്ത്ര്യദിന പ്രതിജ്ഞയും,ഡെമോക്രസി മതിൽ എന്ന പേരിൽ കയ്യൊപ്പ് ശേഖരണവും നടത്തി.വടകര നിയോജകമണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല,മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി സ്വാഗതവും, ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു.
Modi government exists on the strength of fake votes - K. Jalil Sakhafi