ചോമ്പാൽ:(vatakara.truevisionnews.com) ചോമ്പാൽ ഉപ ജില്ല ഉർദു ടീച്ചേഴ്സ് അസോസിയേഷൻ്റെ [KUTA] നേതൃത്വത്തിൽ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ വച്ച് ഉർദു കവി എസ്.എം. സർവർ ക്വിസ് മൽസരം സംഘടിപ്പിച്ചു.
ചോറോട് പഞ്ചായത്ത് വാർഡ് മെമ്പർ ആബിദാ മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് കെ.ജീജ അധ്യക്ഷം വഹിച്ചു. കെ.യു.ടി.എ. ഭാരവാഹികളായ നൗഫൽ സി.വി, ഷറീന.കെ.കെ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ അബുലയിസ് കാക്കുനി സ്വാഗതവും അഷ്കർ കെ എം.നന്ദിയും രേഖപ്പെടുത്തി.




അധ്യാപകരായ ജിഷ കല്ലേരി,ഹൈമാവതി കടിയങ്ങാട്, ഹൃദ്യവിജീഷ്, ഷംന പേരോട്, ബിജ്മ ബി, ജിസ്നബാലൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യു.പി.വിഭാഗം മൽസരത്തിൽ മുഹമ്മദ് റിയാൻ കല്ലാമല യു.പി ഫസ്റ്റും , ബദറുൽ സിയാൻ അഴിയൂർ ഈസ്റ്റ് യു.പി. സെക്കൻ്റും,ദിയാന ഫാത്തിമ കല്ലാമല യു.പി, അദിൻദേവ് തട്ടോളിക്കര യു.പി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം മൽസരത്തിൽ അമീന പർവിൻ ജിഎച്ച്എസ്എസ് മടപ്പള്ളി, മിൻഹാ ഷാജിർ ജിഎച്ച്എസ്എസ് മടപ്പള്ളി, ദയമനോജ് കെആർഎച്ച്എസ്എസ് പുറമേരി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജോതാക്കൾക്കുള്ള സമ്മാന വിതരണം മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ എച്ച്.എം.കെ ജീജ നിർവ്വഹിച്ചു.
Chombhal Sub-District Urdu Teachers Association organized SM Server Quiz Competition