വടകര: (vatakara.truevisionnews.com) ഉമ്മൻ ചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പരിചരണ രംഗത്തെ വളണ്ടിയർമാർക്കായി പരിശീലന പരിപാടികളും സിപിആർ ട്രെയിനിങ്ങും സംഘടിപ്പിച്ചു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗമാണ് സിപിആർ പരിശീലനം നൽകിയത്. നാഷണൽ റൂറൽ ഹെൽത്ത് മിഷൻ പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ കെ.ഹരിദാസൻ വളണ്ടിയർമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, പി.എസ്.രഞ്ജിത്‌കുമാർ, വി.കെ. പ്രേമൻ, സുധീഷ് വള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
Oommen Chandy Foundation takes extra care in palliative care helping hands