ആയഞ്ചേരി : ( vatakara.truevisionnews.com) ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന എളയടം ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് റുമൈസ്.കെ.കെ.യ്ക്ക് ശാഖാ യൂത്ത് ലീഗ് യാത്രയയപ്പ് നൽകി. യോഗം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി.വി.പി അർഷാദ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശാഖ ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരി ആമുഖ പ്രഭാഷണം നടത്തി. സുഹൈൽ സലാം, കെ.മിസ്ഹബ്, വി.പി. ബിലാൽ, പി.ടി. അമീൽ, ടി.സിനാൻ, പി.ടി.സിനാൻ സംബന്ധിച്ചു. ശാഖാ കമ്മിറ്റിയുടെ ഉപഹാരം അർഷാദ് വി.പി നൽകി
Elayadam Branch Youth League bids farewell to Rumais.KK