ചെമ്മരത്തൂർ: (vatakara.truevisionnews.com) തെരഞ്ഞെടുപ്പ് കമ്മീഷൻ, എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് കളങ്കമാണെന്നും ആർജെഡി സംസ്ഥാന സമിതിയംഗം ആയാടത്തിൽ രവീന്ദ്രൻ പറഞ്ഞു.
ആർജെഡി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള തദ്ദേശം ഒരുക്കം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ മനോജ് അധ്യക്ഷത വഹിച്ചു. നീലിയോട്ട് നാണു. വിനോദ് ചെറിയത്ത്, കെ.കെ സുരേഷ്, ഒ.പി ചന്ദ്രൻ, സുമ തൈക്കണ്ടി, എം.പി പുഷ്ട, ഒ.എം സിന്ധു, എം.ടി.കെ സുധീഷ്, സച്ചിൻ വില്യാപ്പള്ളി എന്നിവർ സംസാരിച്ചു.



തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ കെ.ടി കൃഷ്ണൻ, ടി.ടി മൊയ്തു, കൊടക്കലാം കണ്ടി കൃഷ്ണൻ, കുഞ്ഞബ്ദുള്ള, ബാബു മുതുവടത്തൂർ, എം.ബാലകൃഷ്ണൻ, കോവുക്കൽ നാരായണൻ, ചിറങ്കര വിനോദൻ, ഇ.കെ പവിത്രൻ എന്നിവർ പങ്കെടുത്തു.
RJD says using constitutional institutions for political gains is a stain on democracy