ശക്തമായ കാറ്റ്; വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം

ശക്തമായ കാറ്റ്; വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം
Jun 24, 2025 11:48 AM | By Jain Rosviya

ആയഞ്ചേരി : (vatakara.truevisionnews.com)ശക്തമായ കാറ്റിലും മഴയിലും വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ 7.45 ഓടെയാണ് ആയഞ്ചേരി കോട്ടപ്പള്ളി വള്ളിയാട് പേരുമുണ്ടശ്ശേരി ഭാഗങ്ങളിൽ വ്യാപകമായി ശക്തമായ കാറ്റ് അടിച്ചത്. തെങ്ങുകളും മരങ്ങളും വീണു വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു.

മക്കൾ മുക്ക് കണിയാൻ കണ്ടി കരീമിന്റെ മതിലിനു മുകളിൽ തെങ്ങും മരവും വീണു. മതിലിനു കേട് പാടുകൾ സംഭവിച്ചു. നായരോട്ട് അമ്പലം റോഡിൽ തെങ്ങു വീണു പോസ്റ്റ്‌ മുറിഞ്ഞു. വള്ളിയാട് കളരിയുള്ളതിൽ സുലൈമാന്റെ വീടിനടുത്തു നാലോളം പോസ്റ്റുകൾ, തെങ്ങും മരങ്ങളും വീണു പൊട്ടി വീണു.

പഠിക്കലക്കണ്ടി മുസ്താഖിന്റെ വീടിനോട്‌ ചേർന്ന ഷെഡ്‌ഡിനു മുകളിൽ കൂറ്റൻ തേക്ക് വീണു വൻ നഷ്ടം. ഷീറ്റിട്ട ഷെഡ് പൂർണമായും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത്.

ചാലിക്കുനിയിൽ തെങ്ങു ലൈനിനു മുകളിൽ വീണു ഒരു പോസ്റ്റ്‌ തകർന്നു. പേരുമുണ്ടശ്ശേരി നായർക്കണ്ടി കാരെ കനാൽ ഭാഗത്തു ഒരു പോസ്റ്റ്‌ തകർന്നു. ഇവിടങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി അസിസ്റ്റന്റ് എസ്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Strong winds rain Extensive damage Valliad Kottapalli area

Next TV

Related Stories
കുറ്റം സമ്മതിച്ചു; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Aug 19, 2025 08:39 AM

കുറ്റം സമ്മതിച്ചു; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; വാഹനമോടിച്ച കടമേരി സ്വദേശിയുടെ അറസ്റ്റ്...

Read More >>
തിരുവള്ളൂരിൽ തെരുവുനായ ആക്രമണം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു

Aug 18, 2025 10:43 PM

തിരുവള്ളൂരിൽ തെരുവുനായ ആക്രമണം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു

തിരുവള്ളൂരിൽ തെരുവുനായ ആക്രമണം. നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക്...

Read More >>
വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; കടമേരി സ്വദേശി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന്

Aug 18, 2025 10:11 PM

വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; കടമേരി സ്വദേശി പിടിയിൽ, പ്രതിയെ കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന്

വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇന്നോവ ഓടിച്ച കടമേരി സ്വദേശി...

Read More >>
വിദേശത്തേക്ക് മുങ്ങാൻ സാധ്യത; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, കടമേരി സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Aug 18, 2025 06:09 PM

വിദേശത്തേക്ക് മുങ്ങാൻ സാധ്യത; വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, കടമേരി സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്...

Read More >>
ഒരു ലക്ഷം രൂപ; മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

Aug 18, 2025 04:36 PM

ഒരു ലക്ഷം രൂപ; മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall