Mar 22, 2025 02:28 PM

വടകര: (vatakara.truevisionnews.com) സൗഹൃദ കൂട്ടായ്‌മ പ്രവർത്തകർ കനാൽ ശുചീകരിച്ചു. നടക്കുതാഴ ചോറോട് കനാലിലെ അക്ലോത്ത് നട ഭാഗം വടകര സൗഹൃദ കൂട്ടായ്‌മ പ്രവർത്തകർ ശുചീകരിച്ചു. അറ്റകുറ്റപ്പണികൾക്കായി കനാലിലെ വെള്ളം കെട്ടി നിർത്തിയതിനാലാണ് ജലം മലിനമായതോടെ ജനത്തിന് ദുരിതമായി.

ഇതിനുപുറമേ കനാലിൽ എവിടെയോ കക്കൂസ് മാലിന്യം തള്ളിയതായും പരിസരവാസികൾ പരാതി പറഞ്ഞു. കനാലിൽ നിന്നും ദുർഗന്ധമുള്ള ജലം തൊട്ടടുത്തുള്ള വയലുകളിലേക്കും പരിസരവാസികളുടെ കിണറുകളിലേക്കും പടർന്നിരുന്നു. കൂട്ടായ്‌മയിലെ അംഗങ്ങൾ പരിസരത്തെ വീടുകൾ സന്ദർശിക്കുകയും കിണറിലെ വെള്ളം ശാസ്ത്രീയ പരിശോധനയ്കക്കായി ലാബിലേക്ക് അയക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ഇറിഗേഷൻ അസി: എൻജിനീയറുമെത്തി. ജലത്തിൻറെ ഒഴുക്കിനെ തടസ്സപ്പെടുത്താൻ നിർമ്മിച്ച മണ്ണ് കൊണ്ടുള്ള ബണ്ടിൻ്റെ ഷട്ടർ ഭാഗികമായി നീക്കി. തുടർന്ന് കെട്ടിക്കിടന്ന ജലം ഒഴുകിപ്പോയി. തുടർന്ന് കൂട്ടായ്‌മയുടെ പ്രവർത്തകർ കനാൽ പരിസരത്തെ മാലിന്യങ്ങൾ ശേഖരിച്ച് ശുചിയാക്കി.

നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാജിത പതേരി, വാർഡ് കൗൺസിലർമാരായ നിഷ മിനീഷ്, സി കെ ശ്രീജിന, കെ നളിനാക്ഷൻ, ജലവിഭവ വകുപ്പ് മൈനർ ഇറിഗേഷൻ അസി: എൻജിനീയർ എം ശ്രീജിത്ത്, മാലിന്യമുക്തം നവകേരളം കോഡിനേറ്റർ മണലിൽ മോഹനൻ, പ്രൊഫ. ശോഭിന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ, ആസിഫ് കുന്നത്ത്, പി.എം ജയപ്രകാശ്, വി ഗോപാലൻ, ഉൾപ്പെടെ നിരവധി പേർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



#World #Water #Day #Vadakara #Friendship #Group #cleans #Akloth #section #NC #Canal

Next TV

Top Stories










News Roundup






Entertainment News





//Truevisionall