ഓർമ്മിക്കുക, വടകരയിലെ ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ് വെരിഫിക്കേഷൻ 19മുതൽ

ഓർമ്മിക്കുക, വടകരയിലെ ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ് വെരിഫിക്കേഷൻ 19മുതൽ
Mar 16, 2025 11:19 AM | By Athira V

വടകര: (vatakaranews.in ) വടകരയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ വിഎം പെർമിറ്റ്, പരിശോധനയ്ക്ക് വിധേയമാക്കാൻ ആർടിഒ ഉദ്യോഗസ്ഥരും ഓട്ടോറിക്ഷാ കോഡിനേഷൻ കമ്മിറ്റിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. പെർമിറ്റ് പരിശോധന 19മുതൽ സിദ്ധാശ്രമത്തിനു സമീപം ആരംഭിക്കും.

ആർടിഒ ഉദ്യോഗസ്ഥർ ഒന്നുമുതൽ 100 വരെ എന്ന ക്രമത്തിലായിരിക്കും വിഎം നമ്പർ പരിശോധിക്കുക. ഡ്രൈവർമാർ നിലവിലുള്ള പെർമിറ്റ് പേപ്പർ, പുകപരിശോധനാ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പേപ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സഹിതം വണ്ടിയുമായി എത്തണം.

പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഓട്ടോറിക്ഷകൾക്ക് മോട്ടോർവാഹനവകുപ്പിൻ്റെ ചെക്ക്‌ഡ് സ്ളിപ്പ് നൽകും.

ചർച്ചയിൽ ആർ.ടി.ഒ. ഉദ്യോഗസ്ഥർക്കുപുറമേ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കണ്ണോത്ത്, കൺവീനർ വേണു കക്കട്ടിൽ, എം. പ്രദീപ് (സിഐടിയു), ഷാജി ചോറോട് (ഐഎൻടിയുസി), മജീദ് അറക്കിലാട്, അജിനാസ് പാലയാടുനട (എസ്‌ടിയു) ഗണേശൻ, ലിജു (ബിഎംഎസ്) പ്രകാശൻ മയ്യന്നൂർ (എച്ച്എംഎസ്) എന്നിവർ പങ്കെടുത്തു.

#VM #permit #verification #autorickshaws #Vadakara #will #be #done #19th

Next TV

Related Stories
ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ സംഭവം; അഴിയൂരിൽ യു ഡി എഫ് -ആർ എം പി ജനകീയ മുന്നണി പ്രതിഷേധം

Aug 28, 2025 08:51 PM

ഷാഫി പറമ്പിൽ എം പി യെ തടഞ്ഞ സംഭവം; അഴിയൂരിൽ യു ഡി എഫ് -ആർ എം പി ജനകീയ മുന്നണി പ്രതിഷേധം

ഷാഫി പറമ്പിൽ എം പി യെ കൈയ്യേറ്റം ചെയ്ത ഡി വൈ എഫ് ഐ നടപടിക്ക് എതിരെ അഴിയൂരിൽ യു ഡി എഫ് -ആർ എം പി ജനകീയ മുന്നണി പ്രതിഷേധം...

Read More >>
പഠന മികവ്; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെപ്പപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

Aug 28, 2025 04:40 PM

പഠന മികവ്; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെപ്പപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെപ്പപ്പ് ക്യാമ്പ്...

Read More >>
വികസന പാതയിൽ; മണിയൂരിലെ അട്ടക്കുണ്ട് നഗറിന് ഒരു കോടി രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ

Aug 28, 2025 03:30 PM

വികസന പാതയിൽ; മണിയൂരിലെ അട്ടക്കുണ്ട് നഗറിന് ഒരു കോടി രൂപ അനുവദിച്ചു -കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ

മണിയൂരിലെ അട്ടക്കുണ്ട് നഗറിന് ഒരു കോടി രൂപ അനുവദിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി...

Read More >>
ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം 31ന് വടകരയിൽ

Aug 28, 2025 01:28 PM

ഗാന്ധി ഫെസ്റ്റ്; സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം 31ന് വടകരയിൽ

ഗാന്ധി ഫെസ്റ്റ്, സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം 31ന് വടകരയിൽ...

Read More >>
ഷാഫി പറമ്പിൽ എം.പിയ്ക്കെതിരെയുള്ള അക്രമം ഒരിക്കലും അനുവദിക്കാൻ കഴിയില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ

Aug 28, 2025 12:57 PM

ഷാഫി പറമ്പിൽ എം.പിയ്ക്കെതിരെയുള്ള അക്രമം ഒരിക്കലും അനുവദിക്കാൻ കഴിയില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ

ഷാഫി പറമ്പിൽ എം.പിയ്ക്കെതിരെയുള്ള അക്രമം ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി...

Read More >>
വോട്ട് ചോരി; ആയഞ്ചേരിയിൽ യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി നാളെ

Aug 28, 2025 12:27 PM

വോട്ട് ചോരി; ആയഞ്ചേരിയിൽ യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി നാളെ

വോട്ട് കൊള്ളയ്ക്കെതിരെ ആയഞ്ചേരിയിൽ യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ റാലി നാളെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall