വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി മൈക്കുളങ്ങര താഴെ രാഷ്ട്രീയ യുവജനതാദളിൻ്റെയും, സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനതയുടെയും ഏകദിന ക്യാമ്പിനു വേണ്ടി തയ്യാറാക്കിയ പന്തലും കസേരകളും കൊടിതോരണങ്ങളും തീവെച്ച് നശിപ്പിച്ച പ്രതികളെ ആഴ്ചകൾ പിന്നിട്ടിട്ടും പിടികൂടിയില്ല.
ഇതിൽ പ്രതിഷേധിച്ച് വടകര പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുവാൻ ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.




നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന ക്രിമിനലുകളെ പിടികൂടുന്നതിൽ പോലീസ് തുടരുന്ന നിസ്സംഗത ക്കെതിരെയാണ് മാർച്ച് 21 ന് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുന്നത്.
പ്രസിഡണ്ട് എ.പി.അമർനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത് , കെ.എം.ബാബു , ഭാരവാഹികളായ വി . ബാലകൃഷ്ണൻ , മലയിൽ ബാലകൃഷ്ണൻ , എം.ടി.കെ. സുരേഷ് , ഇ.എം. നാണു , കെ.പി ബാലൻ , ,ഒ.എം. സിന്ധു , മലയിൽ രാജേഷ് , എം.ടി.കെ. സുധീഷ് , ആർ. പി. രാജീവൻ ,മുണ്ടോളി രവി എന്നിവർ സംസാരിച്ചു.
#Incident #flagpoles #set #fire #destroyed #Villiyapally #RJD #march #against #failure #arrest #accused