വടകര: (vatakara.truevisionnews.com) വടകരയിൽ എഡ്യൂക്കേഷൻ സഹരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി ടെക് -സി ഐ എം ടി ടി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. സൊസൈറ്റി ഡയറക്ടർ വി.കെ പ്രേമൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് ചെയർമാൻ സാരംഗ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ നവ്യ പി അധ്യക്ഷത വഹിച്ചു. മോണ്ടിസോറി പ്രിൻസിപ്പൽ നിത്യ സത്യനന്ദൻ, രവീന്ദ്രൻ, ജയകൃഷ്ണൻ. പി, ഷംഷാദ്, ജിബിഷ്, സുർജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. വിഷ്ണു പ്രിയ നന്ദി രേഖപെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടിയും ഓണസദ്യയും ഉണ്ടായി.
C Tech CIMTT Onam celebration program in Vadakara