ആയഞ്ചേരി: (vatakara.truevisionnews.com) വിദ്യാഭ്യാസ പുരസ്കാരത്തിന് അർഹാനായ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ പി.കെ അസീസ് മാസ്റ്റർക്ക് അനുമോദനം. ഇന്റർ ഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം പേരാമ്പ്ര ചാപ്റ്റർ നൽകുന്ന വിദ്യാഭ്യാസ പുരസ്കാരത്തിനാണ് പി.കെ അസീസ് മാസ്റ്റർ അർഹനായത്.
സ്കൂൾ മാനോജർ ടി. മൊയ്തു അസീസ് മാസ്റ്ററെ അനുമോദിച്ചു. സമൂഹത്തിൽ ലഹരി നിർമാർജനം ചെയ്യുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി മറ്റു സ്കൂളുകൾക്ക് മാതൃകയാകാൻ വിധം നടപ്പിലാക്കിവരുന്ന വിമുക്തി കേഡറ്റ് പദ്ധതി വിദ്യാർത്ഥികളിലും, സമൂഹത്തിലും വലിയ മാറ്റത്തിന് വഴി ഒരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.




സംസ്ഥാനത്ത് ആദ്യമായിട്ടാണ് വിദ്യാലയത്തിൽ യൂണിഫോമിട്ട ലഹരി വിമുക്ത കേടറ്റ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചത്. റജീഷ് പി.പി,ഇല്യാസ് മാങ്ങോട് സം സാരിച്ചു.ഫൈസൽ സി,മുഹമ്മദ് സാലി ,മുഹമ്മദ് തറമൽ,മുഹമ്മദ് സജാദ്, അൻഫാസ് സംബണ്ഡിച്ചു.
Education Award Congratulations to PK Aziz Master of Rahmaniya Higher Secondary School