ചോറോട്: (vatakara.truevisionnews.com) ഓണത്തെ വരവേൽക്കാൻ ചോറോട് ഗ്രാമപഞ്ചായത്ത് ഒരുങ്ങി. ജനകീയാസൂത്രണം 2025-26 കൃഷിസമൃദ്ധി പുഷ്പകൃഷി പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് തുടങ്ങി. മൂന്ന് ഹെക്ടറോളം സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. പത്താം വാർഡിലെ കർഷകയായ സുജയുടെ തോട്ടത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ മുബാറക് ഒ.പി പദ്ധതി വിശദീകരണം നിർവഹിച്ചു. വാർഡ് മെമ്പർ ഷിനിത സ്വാഗതം ആശംസിച്ചു. പ്രസാദ് വിലങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ചെണ്ടുമല്ലിയുടെ ആദ്യ വിൽപ്പന പ്രൊഫ കെ പി അമ്മുക്കുട്ടിക്ക് നൽകിക്കൊണ്ട് പ്രസിഡൻ്റ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങൾ, കർഷകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഷാനവാസ് നന്ദി പറഞ്ഞു.




harvest of chendumalli has begun in Chorodu Grama Panchayath