ആയഞ്ചേരി: (vatakara.truevisionnews.com) സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്താൻ 12ാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ആസൂത്രണയോഗം തീരുമാനിച്ചു. ആഗസ്ത് 30, 31 തീയ്യതികളിലാണ് ക്ലോറിനേഷൻ നടത്താൻ തീരുമാനം.
വാർഡിലെ 403 കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നതിന് 32 അംഗങ്ങൾ ഉൾപ്പെടുന്ന വളണ്ടിയർ ടീമിന് രൂപം കൊടുത്തു. വളണ്ടിയർമാർക്കുള്ള പരിശീലനം ജെ എച്ച് ഐ യുടെ നേതൃത്വത്തിൽ നടത്തും. പൊതുകുളങ്ങളിലെ കുളി പരമാവധി ഒഴിവാക്കുന്നതിന് ബോർഡുകൾ സ്ഥാപിക്കാൻ കലാസമിതി പ്രവർത്തകരെ ചുമതലപ്പെടുത്തി. ആഗസ്ത് 30 ന് കാലത്ത് 8.30 ന് കുറ്റിവയൽ പൊതുകിണർ ക്ലോറിനേഷൻ നടത്തി വാർഡ് തല ഉദ്ഘാടനം നടത്താൻ യോഗം തീരുമാനിച്ചു.




വാർഡിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾ ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താനും അതിൻ്റെ ഭാഗമായി വരുന്ന മാലിന്യങ്ങളുടെ സംസ്കരണം ശ്രദ്ധാപൂർവ്വം നടത്തുന്നതിനും നിർദ്ദേശം നൽകാൻ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തി.
കടമേരി എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജെ എച്ച് ഐ ഇന്ദിര സി കർമ്മപദ്ധതി വിശദീകരിച്ചു. കുടുബശ്രീ സി ഡി എസ്സ് അംഗം നിഷ പി , ആശാ വർക്കർ ചന്ദ്രി, എ ഡി എസ്സ് സിക്രട്ടരി ലീല ടി.പി, ഹരിത കർമ്മ സേനാഗം ഷീജ കെ , രാഖി കെ.പി. എന്നിവർ സംസാരിച്ചു.
Prevention of water borne diseases cleanliness committee to carry out chlorination in wells in Ayancheri