ആയഞ്ചേരി:(vatakara.truevisionnews.com) ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ശുചിത്വോത്സവത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായുള്ള പൊതുശുചീകരണം കെ.വി.പീടികക്ക് സമീപം നടന്നു.
ശുചീകരണ പ്രവർത്തനങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിരവധി പേർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. സി.ഡി.എസ്സ് മെമ്പർ നിഷ കെ., തൊഴിലുറപ്പ് മേറ്റ് ബിജില ടി, ഷിജിന മനോജ്, വിനീത വി.കെ എന്നിവർ നേതൃത്വം നൽകി.
Gandhi Jayanti; Cleanliness festival begins in Ayanjary, public cleanliness conducted