തിരുവള്ളൂർ: (vatakara.truevisionnews.com) തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'വിജയപാഠം' മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള ഇംഗ്ലീഷ് ഭാഷാ പഠന സഹായിയായ 'പെൻസിൽ' പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പഠനം എളുപ്പവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൈപുസ്തകം രൂപകൽപ്പന ചെയ്തിട്ടുള്ളത്. തോടന്നൂർ എ.ഇ.ഒ പ്രേമചന്ദ്രൻ പി.ഇ. പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് എഡ്യുക്കേഷൻ കമ്മിറ്റി (പി.ഇ.സി) കൺവീനർ വി. ദിവ്യക്ക് അദ്ദേഹം കൈപ്പുസ്തകം കൈമാറി.
പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരാണ് 'പെൻസിൽ' രൂപപ്പെടുത്താൻ നേതൃത്വം നൽകിയത്. പി.സി. രമ്യ, കെ. രാഖി, ഹാരിസ്, അർജ്ജുൻ ശേഖർ, വി.കെ. ഷിജിന എന്നിവരാണ് പഠന സഹായിക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന അധ്യാപകർ. 'വിജയപാഠം' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ പഠനസഹായിയുടെ പ്രസിദ്ധീകരണം.




പ്രസിഡന്റ് പി.സി ഹാജറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. പ്രജീഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി.ഷഹനാസ് , വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ നിഷില കോരപ്പാണ്ടി , ജനപ്രതിനിധികളായ എഫ് എം മുനീർ ,ബവിത്ത് മലോൽ, സബിത മണക്കുനി, പി.പി രാജൻ,ജസ്മിന ചങ്ങരോത്ത്, അധ്യാപക പ്രതിനിധികളായ സൈത് കുറുന്തോടി, കെ.വി .തൻവീർ , ഈനോളി ജാഫർ പ്രസംഗിച്ചു.
English is now easy; Thiruvallur Gram Panchayat launches 'Pencil' handbook to improve English learning in class 3