ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റു.ആർ.ജെ.ഡി. മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, വടകര റൂറൽ ബേങ്ക് മുൻ പ്രസിഡണ്ട് അടിയന്തിരാവസ്ഥാ സമരനായകനുമായിരുന്ന അഡ്വ.എം.കെ.പ്രേംനാഥിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ രാവിലെ7 മണിക്ക് മാങ്ങോട്ട് പാറയിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി.
ആർ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം. നാരായണൻ മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, എം.എം.ശശി, പി.സുരേഷ്, കെ.ടി.കെ.ശേഖരൻ, രാജൻ സി.കെ.എം.ബാബു എന്നിവർ സംസാരിച്ചു
Commemoration; Adv. M.K. Premnath's death anniversary observed