വടകര : (https://vatakara.truevisionnews.com/) ജൈവകൃഷിരീതികളും അതിന്റെ പ്രചാരണവും, ജൈവോൽപന്ന വിതരണവും അനുബന്ധകാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടനയായ കേരള ജൈവ കർഷകസമിതിയുടെ ഏറാമല വില്ലേജ് കമ്മിറ്റി ഏർപ്പെടുത്തിയ നെൽകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നെല്ലാച്ചേരി മണ്ടോടി താഴെ വയലിൽ നടത്തിയ നെൽകൃഷിയുടെ "കൊയ്ത്തുത്സവം" 2025 ' തട്ടോളിക്കരയിൽ ആഘോഷമായി.
വടകര എം എൽ എ കെ. കെ. രമ നെല്ല് കൊയ്‌ത് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം കൃഷി ഓഫീസർ അതുൽ വി. മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ റഫീഖ് ടി എൻ , ടി കെ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ജൈവ കർഷക സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി കെ ജയപ്രകാശ്,




ഇക്കണോമിക്കൽ & സ്റ്റേറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റ് അഡിഷണൽ ഡിസ്ട്രിക്ട് ഓഫീസർ ഷമീർ മോൻ,ജൈവ കർഷക സമിതി ജില്ലാ പ്രസിഡന്റ് ഡോ. പദ്മനാഭൻ യു., സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിനീഷ്ബാബു, ജൈവ കർഷകസമിതി സംസ്ഥാന കമ്മിറ്റി അംഗം കണ്ണമ്പ്രത്ത് പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജൈവ സമിതി വില്ലേജ് പ്രസിഡന്റ് ജോഷി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച ഗോവിന്ദൻ,രാജൻമാസ്റ്റർ, രാജേന്ദ്രൻ, ഭാസ്കരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.പദ്ധതി കോ ഓർഡിനേറ്റർ ബാബുരാജ് ചാക്യെരി, കെ.പി.ബാബുമാസ്റ്റർ. ശിവദാസ് കുനിയിൽ, എന്നിവർ നേതൃത്വം നൽകി. ജൈവ കർഷക സമിതി സെക്രട്ടറി രവീന്ദ്രൻ ചള്ളയിൽ സ്വാഗതം പറഞ്ഞു. വളർന്നുവരുന്ന തലമുറയ്ക്ക് നെൽകൃഷിരീതിയെപ്പറ്റിയും മറ്റും മനസ്സിലാക്കിക്കുവാൻ തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂളിലെയും, തട്ടോളിക്കര യു. പി സ്കൂളിലെയും നെല്ലാച്ചേരി എൽ. പി. സ്കൂളിലെയും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
Harvest Festival; The harvest of paddy crops is followed by a festival in the fields below Mandodi.