വടകര: ( vatakaranews.in )ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന വടകര എം.പി.യുടെയും എം.എൽ.എ.യുടെയും നിലപാടുകൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ വടകരയിൽ ബഹുജനറാലിയും ജനകീയ പ്രതിരോധവും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. തുടർന്ന് കോട്ടപ്പറമ്പിൽ നടന്ന പൊതുയോഗം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു.
രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയോട് നിയമസഭയിൽനിന്ന് മാറിനിൽക്കാൻ പറയാൻ, കോൺഗ്രസ് ആരെയാണ് ഭയപ്പെടുന്നതെന്ന് എളമരം കരീം ചോദിച്ചു. രാഷ്‌ടിയ ജീർണതയുടെ ചെളിക്കുണ്ടിലാണ്ട് രാ ഹുലിനെ പരസ്യമായി സംരക്ഷി നിക്കുന്ന നിലപാടാണ് ഷാഫി പറ എൽഡി സിൽ എംപിയും വടകരഎംഎ ൽഎയും സ്വീകരിക്കുന്നത്. കോൺഗ്രസിനകത്ത് വനിതാ നേതാ ക്കൾ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചി ല്ല. വിവാഹ വീട്ടിലും മറ്റും റിൽസ് എടുത്ത് പ്രചരിപ്പിക്കുന്നതാണോ രാഷ്ട്രീയ പ്രവർത്തനമെന്ന് ഷാ ഫി പറമ്പിൽ വ്യക്തമാക്കണം. കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എംപി എന്ത് നിലപാടാണ് സ്വീകരിച്ചത്. ആരോപണം ഉന്നയിച്ച സിനിമാ നടിക്കെതിരെ യൂത്ത് കോൺഗ്രസ് സൈബർ അക്രമണം നടത്തു കയായിരുന്നെന്നും അദ്ദേഹം പറ ഞ്ഞു.
സിപിഐ എം ഒഞ്ചിയം ഏരി യാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. എം ഭാസ്കരൻ, ആർ ശശി, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, ടി എൻ കെ ശശിന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പി ബിന്ദു, ബാബു പറമ്പത്ത്, സി കെ കരീം, റഫിക് അഴിയൂർ എന്നിവർ സംസാരിച്ചു. പ്രദീപ് പു ത്തലത്ത് സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജി ല്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള എന്നിവർ പങ്കെടുത്തു.
Popular resistance; LDF organizes a public rally in Vadakara to protest against the case against Rahul Mangkootatil