വടകര: (vatakara.truevisionnews.com) വടകരയിൽ ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന 'ഗാന്ധി ഫെസ്റ്റി'ന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. താലൂക്കിലൈ ലൈബ്രറിതല മത്സരങ്ങളാണ് നാളെ മുതൽ നടക്കുക. യുപി വിഭാഗം ക്വിസ് മത്സരം, മുതിർന്നവർക്കുള്ള പ്രസംഗം മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. 17 മേഖലകളിലായാണ് മത്സരം. മേഖലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ താലൂക്ക്‌തല മത്സരത്തിൽ പങ്കെടുക്കും.
താലൂക്കിലെ ലൈബ്രറികൾ കേന്ദ്രീകരിച്ച് യു പി വിഭാഗം കുട്ടികൾക്കാണ് ക്വിസ് മത്സരം. വായനശാലയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരമുണ്ടാകും. മുതിർന്നവർക്കുള്ള പ്രസംഗ മത്സരവും ലൈബ്രറികൾ കേന്ദീകരിച്ച് നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായും ക്വിസ് മത്സരവുമുണ്ട്. ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് ഗാന്ധിജിയും വടകരയും എന്ന വിഷയവുമായി ബന്ധപ്പെട്ട് നിർമിതബുദ്ധി റീൽസ് ചിത്രീകരണ മത്സരവും സംഘടിപ്പിക്കും.വടകര ടൗൺ ഹാളിൽ നടക്കുന്ന ഗാന്ധി ഫെസ്റ്റ് ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും പഠനത്തിനും വേദിയാകും.




Gandhi Fest Library level competitions to begin tomorrow