വടകര:(vatakara.truevisionnews.com) മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ക്രെയിനിൽ നിന്ന് ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
Two youths from Vadakara die tragically after crane collapses during national highway construction work