കടമേരി: (vatakara.truevisionnews.com) റഹ്മാനിയ വുമൺസ് കാമ്പസിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. സുഹ്ബ വിദ്യാർഥി യൂണിയൻ 'റോഷ്‌നി' എന്ന പേരിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ നിരവധി വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജനറൽ സെക്രട്ടറി ഹിബ ടി.പി. അധ്യക്ഷത വഹിച്ചു.
ഗാനം, കഥാപ്രസംഗം, മാഷപ്പ്, പ്രസംഗം ഉൾപ്പടെ വിവധ ഇനങ്ങളിൽ സൂപ്പർ സീനിയർ, സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. ഫൈൻ ആർട്‌സ് സെക്രട്ടറി റജ്‌ഫത് സ്വാഗതവും ആയിഷ ഖൻസ നന്ദിയും പറഞ്ഞു. യൂണിയൻ അഡ്വൈസർമാരായ ജുവൈരിയ ടീച്ചർ, സിദ്ദീഖ് റഹ്മാനി എന്നിവർ പങ്കെടുത്തു.
Milad Fest organized at Rahmania Women's Campus