ഒഞ്ചിയം:(vatakara.truevisionnews.com) 'വാഗ്ദാന ലംഘനങ്ങളുടെ അഞ്ചു വർഷങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി ആർഎംപി- യുഡിഎഫ് ദുർഭരണത്തിന് എതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്. 16ന് രാവിലെ 10ന് ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് യുവജനങ്ങൾ പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.
ഒരു വീട്ടിൽ ഒരാൾക്ക് ജോലി, പഞ്ചായത്തിൽ ഒരു പൊതുകളിക്കളം, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിൽ ലൈബ്രറിയും സാംസ്കാരിക കേന്ദ്രവും കവി കുമാരൻ മാസ്റ്റർ മെമ്മോറിയൽ കൾച്ചറൽ സെൻ്റർ, ആർട്ടിസ്റ്റ് മധു മടപ്പള്ളി മെമ്മോറിയൽ ആർട്ട് ഗാലറി, വടകര കൃഷ്ണദാസ് സ്മരണയ്ക്ക് മ്യൂസിക്കൽ അക്കാദമി, വെള്ളികുളങ്ങരയിൽ ഓപ്പൺ സ്റ്റേജും വോളിബോൾ അക്കാദമിയും തുടങ്ങി നാടിന് ആവശ്യമായ മുഴുവൻ പദ്ധതികളും കടലാസിൽ ഒതുക്കി.




ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനോ തെരുവുനായശല്യം അവസാനിപ്പിക്കാനോ നടപടി സ്വീകരിക്കാതെ ആർഎംപി യുഡിഎഫ് ഭരണസമിതി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സർക്കാരിൻ്റെ വികസന പദ്ധതികളോട് നിഷേധാത്മകമായ സമീപനവും പുലർത്തുന്നു. എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ ഫണ്ട് വെട്ടിക്കുറയ്ക്കലും പതിവാണ്.
DYFI Panchayat Office to protest against RMP-UDF mismanagement on March 16