വടകര: (vatakara.truevisionnews.com) പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നവശ്യപ്പെട്ടും രാഹുലിനെ സംരക്ഷിക്കുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെയും ഇടതു പക്ഷ ജനാധിപത്യ മുന്നണി വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലിയും പൊതുസമ്മേളനവും ഇന്ന് വൈകിട്ട്.
റാലി വടകര പുതിയ സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് കോട്ടപ്പറമ്പിൽ സമാപിക്കും. റാലിയോടനുബന്ധിച്ച് കോട്ടപ്പറമ്പിൽ ചേരുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. ബഹുജന റാലി വിജയിപ്പിക്കുന്നതിന് എൽഡിഎഫ് വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.




LDF mass rally and public meeting in Vadakara today