വടകര: (vatakara.truevisionnews.com) സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരുലക്ഷം തൊഴിൽ' പദ്ധതിയുടെ കീഴിൽ വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള ശനിയാഴ്ച നടക്കുമെന്ന് ചെയർപേഴ്സൺ കെ പി ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്ത് മണിക്ക് ടൗൺ ഹാളിൽ വ്യവസായി വി കെ സി മമ്മദ്കോയ ഉദ്ഘാടനം ചെയ്യും.
ചെയർപേഴ്‌സൺ കെ പി ബിന്ദു അധ്യക്ഷയാവും. പാലേരി രമേശൻ മുഖ്യാതിഥിയാവും. ജിയോ, എയർടെൽ, മൈജി, മുത്തൂറ്റ് തുടങ്ങി കേരള ത്തിനകത്തും പുറത്തുമുള്ള വൻകിട കമ്പനികൾക്കൊപ്പം വടകര മേഖലയിലെ വിവിധ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും. 1500 ലധികം തൊഴിൽ അവസരങ്ങളുണ്ടാവും.




ഒരാൾക്ക് മൂന്ന് കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാം. ഡിഡബ്ല്യുഎംഎസ് രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് മുനിസിപ്പൽ ഓഫീസിലെ ജോബ് സ്റ്റേഷനുമായി ബന്ധപ്പെടാം. വ്യാഴം, വെള്ളി ദിവസങ്ങളി ലായി ഇതിനായി പ്രത്യേക കൗ ണ്ടർ പ്രവർത്തിക്കും.
Vadakara Municipality's mega job fair on the 13th