വടകര: ( vatakaranews.in ) വടകരയിൽ നിന്നും കാണാതായ പതിനാറുവയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി പോലീസ് . വീട്ടുകാരോട് വഴക്കിട്ട് പിണങ്ങിയതിനു പിന്നാലെ വീട് വിട്ടിറങ്ങിയ പതിനാറുവയസുകാരനെയാണ് വടകര പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലയോടെ സാൻഡ് ബാങ്ക്സ് പരിസരത്ത് വച്ചാണ് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ വടകര പോലീസ് പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തിയത്.
വ്യഴാഴ്ച രാത്രിയാണ് വിദ്യാർത്ഥിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താൻ സാധിച്ചില്ല. രാത്രി മുഴുവൻ ഒരു ബോട്ടിൽ കിടന്നുറങ്ങിയ വിദ്യാർത്ഥി അതി രാവിലെ ചെറിയ വഞ്ചിയുമായി മൂരാട് പുഴയുടെ ഭാഗത്തേക്ക് തുഴഞ്ഞു പോവുകയായിരുന്നു. ഇന്ന് രാവിലെ വടകര കോസ്റ്റൽ പോലീസിന്റെയും വടകര പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.




Police find missing 16-year-old Plus One student from Vadakara