കുറുന്തോടി: (vatakara.truevisionnews.com) കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കെ.പി. ഷാജിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, വെട്ടിൽ പീടികയിൽ പ്രവർത്തിച്ചുവരുന്ന കെ.പി. ഷാജി ഗ്രന്ഥാലയം സുഹൃദ് സംഗമം സംഘടിപ്പിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഉദയൻ മുഖ്യപ്രഭാഷണം നടത്തി. ശശിധരൻ മണിയൂർ, കെ.ശശി, പി.കെ. ബിന്ദു., പി.രാജൻ മാസ്റ്റർ, കെ.വിജയൻ, ടി. മോഹൻ ദാസ്, കെ.കെ. പ്രദീപൻ, വി.കെ.കരുണാകരൻ ഇ.സി. രാഘവൻ എന്നിവർ പ്രസംഗിച്ചു. വി.കെ. റീബ നന്ദി പറഞ്ഞു.
Full of memories; The fifth death anniversary of K.P. Shaji, who was a colorful presence in the art and cultural scene, was observed