അഴിയൂർ: ( vatakaranews.in) അഴിയൂരിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. അഴിയൂർ കോറോത്ത് റോഡിലുള്ള യുവാവിനെ മാരകായുധങ്ങളുമായി തടഞ്ഞ് നിർത്തി ആക്രമിച്ച് തലയ്ക്കും കാലിലെ എല്ല് പൊട്ടുന്ന രീതിയിൽ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ജിത്ത് (25) നെയാണ് ചേമ്പാല എസ് ഐ മഹേന്ദ്രൻ ബി യും സംഘവും അറസ്റ്റ് ചെയ്തത്.
2025 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മാഹിയിൽ പോയി മദ്യപിക്കുന്നതിനായി ബൈക്ക് ആവശ്യപ്പെട്ടതിൽ കൊടുക്കാതിരുന്ന പരാതിക്കാരനെ ഇരുമ്പു കട്ടയും ഇരുമ്പു പൈപ്പും മാരകായുധങ്ങളുമായി പ്രതികളായ അൻജിത്തും മുഹമ്മദ് അലി റിഹാൻ എന്നയാളും വഴിയിൽ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റിയ പരാതിക്കാരനെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സ തേടി കാലിലെ എല്ല് പൊട്ടിയതിൽ ശസ്ത്രക്രിയ നടത്തി ചികിത്സ ചെയ്‌തു വരികയാണ്. സംഭവ ശേഷം ആന്ധ്രപ്രദേശിലേക്ക് കടന്ന് പോലീസിൽ നിന്നും ഒളിഞ്ഞു കഴിയുകയായിരുന്നു.




പ്രതി വീട്ടിൽ തിരിച്ചെത്തിയതായി രഹസ്യ വിവരം കിട്ടിയതിൽ ചോമ്പാല ഇൻസ്പക്ടർ സേതുനാഥ് എസ് ആർ ൻ്റെ നിർദ്ദേശ പ്രകാരം പുലർച്ചെ വീട്ടിൽ എത്തി വീടുവളഞ്ഞ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ചോമ്പാല പോലീസ് സ്റ്റേഷൻ എഎസ്ഐ പ്രവീൺ കുമാർ സി, എസ് സി പി ഒ ഷെമീർ വി കെ ട്രി, സിപിഒ സന്ധ്യ കൂട്ട, ഷിനു കെ വി, എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Accused arrested in Azhiyur youth assault case