തിരുവള്ളൂർ: (vatakara.truevisionnews.com)തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ സിഐടിയു പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതിലും 100 ദിനം തൊഴിൽ പൂർത്തിയാക്കിയവരുടെ എണ്ണം വർധിപ്പിക്കുന്നതിലും പഞ്ചായത്ത് പരാജയമാണ്. തൊഴിൽ ദിനങ്ങൾ നൽകുന്നതിലും ജില്ലയിൽ ഏറെ പിറകിലാണ് തിരുവള്ളൂർ പഞ്ചായത്ത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കുമ്മിറ്റി പ്രസിഡന്റ വി കെ ജീന അധ്യക്ഷയായി. യൂണിയൻ ഏരിയാ സെക്രട്ടറി പി എം ബാലൻ സംസാരിച്ചു. സി സി രതീഷ് സ്വാഗതവും സജീന അടുങ്ങാന നന്ദിയും പറഞ്ഞു.
March of job-guaranteed workers to Thiruvallur Panchayath office