കോടതി നിർദ്ദേശം; ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ ശ്രമമെന്ന പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്തു

കോടതി നിർദ്ദേശം; ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ ശ്രമമെന്ന പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്തു
Aug 26, 2025 08:07 AM | By Anusree vc

വടകര: (vatakara.truevisionnews.com) ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്ത വകയിലെ നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ എൽഎഎൻഎച്ച് ഓഫീസിൽ വ്യാജ രേഖകളും അഫിഡവിറ്റുകളും ഹാജരാക്കിയെന്ന പരാതിയിൽ ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി ഭാരവാഹികൾക്കെതിരെ വടകര മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഫിഡവിറ്റിൽ ഒപ്പിട്ട കമ്മറ്റി മുൻ പ്രസിഡണ്ട് ടി ജി ഇസ്മയിൽ, സിക്രട്ടറി കെ അൻവർ ഹാജി എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്.

ചോമ്പാല പോലീസ് മുമ്പാകെ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി ജനറൽ ബോഡി മെമ്പറും അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ സാലിം പുനത്തിൽ വടകര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിഎംപി 2763/25 നമ്പർ ഹരജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അലി ഫാത്തിമയുടെ ഉത്തരവിനെ തുടർന്നാണ് ചോമ്പാല പോലീസ് 645/2025 നമ്പറായി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അഴിയൂർ വില്ലേജ് ചോമ്പാല ദേശം റി.സ 24/2 നമ്പർ ഭൂമിയിൽ നിയമപരമായി അവകാശം ഇല്ലാത്ത ചോമ്പാല പരിപാലന കമ്മറ്റി ആധാരം നഷ്ടപ്പെട്ടെന്ന പത്രപരസ്യം നൽകിയും നിലവിലില്ലാത്ത പട്ടയ നമ്പർ വെച്ച് വ്യാജ സത്യപ്രസ്താവന നൽകിയും ജനറൽ ബോഡിയുടെ അംഗീകാരം ഉണ്ടെന്ന വ്യാജേനയും നഷ്ടപരിഹാരതുക കൈക്കലാക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ ചോമ്പാല പോലീസ് കൃത്യമായ അന്വേഷണം നടത്താതെ പരാതി അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.

തുടർന്നാണ് സാലിം പുനത്തിൽ അഡ്വ. കെ വിശ്വൻ മുഖേന വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ഹരജിയിൽ പോലീസിൻ്റെ ഭാഗം കേട്ട കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഭാരതീയ ന്യായ സംഹിത 336(3), 340(2) സെക്ഷൻ പ്രകാരമാണ് കേസെടുത്തത്.

വഞ്ചന നടത്തുക എന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ സൃഷ്ടിക്കുക എന്നതാണ് കുറ്റം. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കൃത്രിമമായി ചമച്ച രേഖകൾ സഹിതം തെളിവുകൾ സമർപ്പിച്ചാണ് പരാതിക്കാരൻ ഹരജി ഫയൽ ചെയ്തത്. ഇത്തരത്തിലുള്ള രേഖകൾ സമർപ്പിച്ച് ഏകദേശം 2.5 കോടി രൂപയോളം രൂപ സംസ്ഥാന വഖഫ് ബോർഡിൻ്റേയും കമ്മറ്റിയുടേയും സംയുക്ത എക്കൗണ്ടിൽ എത്തിയിട്ടുണ്ട്.

ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റിയുടെ 50 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസ് കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലിൽ നടന്ന് വരികയാണ്.


മുസ്ലിംലീഗ് വടകര നിയോജക മണ്ഡലം സിക്രട്ടറിയും യുഡിഎഫ് അഴിയൂർ പഞ്ചായത്ത് കൺവീനറുമാണ് കെ അൻവർ ഹാജി. ടി ജി ഇസ്മയിൽ മുസ്ലിംലീഗ് ശാഖ ഭാരവാഹിയാണ്.

Chombala police have registered a case against a complaint of an attempt to extort National Highway compensation money.

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jan 16, 2026 02:47 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
സാംസ്കാരിക സംഗമം; പയംകുറ്റിമല ടൂറിസം വികസനം ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

Jan 16, 2026 02:13 PM

സാംസ്കാരിക സംഗമം; പയംകുറ്റിമല ടൂറിസം വികസനം ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

പയംകുറ്റിമല ടൂറിസം വികസനം ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടി...

Read More >>
ഹരിതാമൃതം; വടകരയിൽ തവിടുകളയാത്ത അരിയുടെ പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു

Jan 16, 2026 12:54 PM

ഹരിതാമൃതം; വടകരയിൽ തവിടുകളയാത്ത അരിയുടെ പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു

തവിടുകളയാത്ത അരിയുടെ പൊതിച്ചോർ വിതരണം ഉദ്ഘാടനം...

Read More >>
നാഥനെ വേണം; ജില്ല ഗവ.ആശുപത്രിയിൽ സുപ്രണ്ടില്ല, ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു

Jan 16, 2026 11:08 AM

നാഥനെ വേണം; ജില്ല ഗവ.ആശുപത്രിയിൽ സുപ്രണ്ടില്ല, ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു

നാഥനെ വേണം; ജില്ല ഗവ.ആശുപത്രിയിൽ സുപ്രണ്ടില്ല, ആശുപത്രി പ്രവർത്തനം താളം...

Read More >>
മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

Jan 15, 2026 01:37 PM

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം...

Read More >>
Top Stories