ഒഞ്ചിയം:(vatakara.truevisionnews.com)അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാത നിർമാണത്തിലെ അപാതകൾക്കും, ജനജീവിതം സ്തംഭിപ്പിക്കുന്ന സർവ്വീസ് റോഡിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ സത്വര നടപടി ആവശ്യപ്പെട്ട് 28 ന് സമര പ്രഖ്യാപനം നടത്താൻ മുക്കാളി അണ്ടർ പാസ് ഡ്രൈയിനേജ് കമ്മിറ്റി യോഗം തീരുമാനിച്ചു.
വൈകിട്ട് നാലിന് മുക്കാളി ടൗണിലാണ് ജനകീയ കുട്ടായ്മ നടക്കും .കഴിഞ്ഞ വർഷം പൂർത്തികരിക്കേണ്ട പ്രവർത്തനം ഏഴ് മാസത്തോളമായി നിലച്ചിരിക്കയാണ്. പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാതെ ചെയ്ത പ്രവൃത്തി മൂലം പൊതുജനങ്ങളും, വാഹന യാത്രക്കാരും ബുദ്ധിമുട്ടുന്നത് ചില്ലറയല്ല. ഇവരുടെ പ്രവർത്തി മൂലം നിരവധി ജീവനുകളാണ് നഷ്ടമായത്, നിരവധി പേർ പരുക്ക് പറ്റി ചിത്സയിലുമാണ്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് നാടെങ്ങും ഉയരുന്നത്.




ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംസ്കാരിക യുവജന, വ്യാപാരി സംഘടന പ്രവർത്തകർ ,റസിഡൻസ് അസോസിയേഷനുകൾ കൂട്ടായ്മയിൽ പങ്കെടുക്കുക്കും.പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. ജയകുമാർ, എ. ടി. ശീധരൻ, യു.എ. റഹീം പി.ബാബുരാജ്, കെ.എ. സുരേന്ദ്രൻ,പാറേമ്മൽ പ്രകാശൻ, കെ.പി. വിജയൻ, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , പുരുഷു രാമത്ത്, ചെറുവത്ത് രാമൃഷ്ണൻ, റീന രയരോത്ത്, പി.കെ. പ്രീത, സാവിത്രി ടീച്ചർ ചെറുവത്ത് ബാബു, തയ്യിൽ രമേശൻ, ടി.സി. തിലകൻ, കൈപ്പാട്ടിൽ ശ്രീധരൻ, സംസാരിച്ചു.
Strike announced on 28th demanding action to end traffic congestion on National Highway