ചോറോട് : (vatakara.truevisionnews.com)വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: പി എം നിയാസ്. ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ അസംതൃപ്തരാണെന്നും ഈ അസംതൃപ്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻന്റ് അഡ്വ :പി. ടി.കെ നജ്‌മൽ അധ്യക്ഷത വഹിച്ചു.




യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സതീശൻ കുരിയാടി, കെ. പി കരുണാകരൻ, സി. നിജിൻ മാസ്റ്റർ, മഠത്തിൽ പുഷ്പ, രാകേഷ് കെ ജി, കാർത്തിക് ചോറോട്, മോഹൻദാസ് മാസ്റ്റർ,ഭാസ്കരൻ.എ, ശിവൻ പുല്ലാഞ്ഞൊളി, രമേശൻ കിഴക്കയിൽ, വിജയ് പ്രകാശ്, രാജേഷ് ചോറോട് തുടങ്ങിയവർ സംസാരിച്ചു
Adv PM Nias says UDF will win resounding victory in Kerala in the upcoming Panchayath elections