വടകര : ( vatakara.truevisionnews.com) സെറിബ്രൽ പാൾസി രോഗബാധിതനായിരിക്കുമ്പോഴും ജീവിതം പൊരുതി മുന്നോറാനുള്ള താണെന്ന് തെളിയിച്ച എഴുത്തുകാരൻ അഖിൽ രാജിൻ്റെ സിനിമാ സ്വപ്നം പൂവണിയുന്നു. 'അയാം '( I Am )എന്ന് പേരിട്ട ഹ്രസ്വ ചിത്രത്തിൻ്റെ ട്രെയ്ലർ പ്രകാശനം വടകര മുനിസിപ്പൽ പാർക്കിൽ നടന്നു.
പ്രേംകുമാർ വടകര , മണലിൽ മോഹനൻ, അഖിൽ രാജ്, അശ്വന്ത് ബട്ടർ ഫ്ളൈ,അജ്മൽ ഇംപാല , സുരേഷ് പുത്തലത്ത്, പ്രേമൻ ഫാൽക്കെ, ആസിഫ് കുന്നത് പങ്കെടുത്തു. തിരക്കഥയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അഖിൽ രാജാണ്.




പരസ്യ ചിത്ര സംവിധായകൻ അശ്വന്ത് ബട്ടർഫ്ളൈ യാണ് സംവിധാനം. . ഈ മാസം തന്നെ ജനകീയ പ്രദർശനങ്ങളിലൂടെ ചിത്രം പുറത്തിറക്കും. രമേശൻ കല്ലേരി, അശ്വതി, മണലിൽ മോഹനൻ,ഹൃഷിക, എന്നിവരാണ് അഖിലിനൊപ്പം പ്രധാന കഥാപാത്രങ്ങളാവുന്നത്. അജ്മൽ ഇംപാല ഛായാഗ്രഹണവും വിനീഷ് ഗെയിൻ മീഡിയ എഡിറ്റും നിർവ്വഹിക്കുന്നു. ക്ലിൻ്റ് മനു ആണ് ആർട് കൈകാര്യം ചെയ്യുന്നത്. സംഗീതം പ്രേം കുമാർ വടകര
A dream come true for Akhil Raj 'Aayam' is in the making