മണിയൂർ: (vatakara.truevisionnews.com) ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് എഐസിസി അംഗം വി.എ.നാരായണൻ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് പറഞ്ഞവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ കോൺഗ്രസ് നേതാവായിരുന്ന പറമ്പത്ത് കുഞ്ഞികൃഷ്ണനെ അനുസ്മരിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങൾക്കും സാമൂഹിക നീതിയും സൗകര്യങ്ങളും നൽകിയത് കോൺഗ്രസാണ്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനും ജനാധിപത്യത്തെ ദുർബലമാക്കാനും ശ്രമിക്കുകയാണെന്നും വി.എ.നാരായണൻ ആരോപിച്ചു.




രാമചന്ദ്രൻ കൊളായി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. അഡ്വ. ഐ.മൂസ പ്രധാന പ്രഭാഷണം നടത്തി. പി.സി.ഷീബ, അച്യുതൻ പുതിയേടുത്ത്, സി.പി.വിശ്വനാഥൻ, ചന്ദ്രൻ മൂഴിക്കൽ, ഹമീദ് എം.കെ, അശറഫ് ചാലിൽ, മനോജ് എം. പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
We must fight to protect the Constitution and democracy V A Narayanan