ഓര്‍ക്കാട്ടേരി : (nadapuram.truevisionnews.com) ഏറാമല പഞ്ചായത്ത് കാര്‍ഷിക ദിനാഘോഷ പരിപാടി എംഎല്‍എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര -കേരള സർക്കാരുകൾ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് കെ.കെ രമ പറഞ്ഞു. കാര്‍ഷിക വിവിധ മേഖലയില്‍ മികച്ച വിജയം കൈവരിച്ച പഞ്ചായത്തിലെ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി മിനിക അദ്ധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞികണ്ണന്‍, കെ.കെ കൃഷ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി.കെ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷുഹൈബ് കുന്നത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.പി നിഷ, എം.പി പ്രസീത, വി.കെ ജസീല, എ.കെ ഗോപാലന്‍, നുസൈബ മൊട്ടേമ്മല്‍, കെ.പി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
Eramala Panchayat Agriculture Day celebration program inaugurated by MLA K K Rama